Type to search

കോതമംഗലത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Uncategorized

കോതമംഗലം>>> ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോത്താനിക്കാട്, പുളിന്താനത്ത് ചേന്നിരിക്കല്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ മുമ്ബ് അറസ്റ്റിലായിട്ടുണ്ട്.

പോത്താനിക്കാട് സി.ഐ. നോബിള്‍ മാനുവല്‍, എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പന്‍, ജാസ്മിന്‍, ജിസന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയായിരുന്നു.

2 019 ല്‍ പോത്താനിക്കാട് പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.