കോതമംഗലത്ത് ഫ്ളൈയിംഗ് സ്ക്വാഡുകൾ പരിശോധന നടത്തി

web-desk - - Leave a Comment

കോതമംഗലം >>>കോവിഡ് പ്രോട്ടോക്കോൾ ലംഘനം പരിശോധിക്കുന്നതിനായി രൂപംനൽകിയ ഫ്ളൈയിംഗ്  സ്ക്വാഡുകൾ  കോതമംഗലം താലൂക്കിൽ പരിശോധന നടത്തി.കോതമംഗലം ടൗൺ മേഖലയിലെ സൂപ്പർമാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ തുടങ്ങിയവ സ്ക്വാഡ്പരിശോധിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 10 കേസുകൾ രജിസ്റ്റർചെയ്തു. ചട്ടലംഘനം കണ്ടെത്തിയ ഒരു കട അടപ്പിച്ചു. ബ്രേക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു  പരിശോധന. കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, എൽ ആർ തഹസിൽദാർ നാസർ കെ എം ,  മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. യു അഞ്ജലി , കോതമംഗലം സി ഐ  ബി. അനിൽ എന്നിവർ സംഘത്തിലുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *