കോതമംഗലത്ത് കുളിക്കാനിറ ങ്ങിയ വിദ്യാർത്ഥി പുഴയിൽ മു ങ്ങി മരിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>> കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പുതുപ്പാടി മരിയൻ അക്കാദമിയിലെ ഒന്നാം വർ ഷ ബി സി എ വിദ്യാർത്ഥി കൃഷ്ണ ജിത്ത് (19) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെ കോതമംഗലം പുഴയിൽ കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാ ടി ചിറപ്പടി പാറക്കടവിനു സമീപം ഒരു സംഘം വിദ്യാർത്ഥികൾ കുളി ക്കാനിറങ്ങി.കുളിക്കടവിനു താഴെ കയത്തിൽ മുങ്ങി താഴുകയായി രുന്നു കൃഷ്ണജിത്ത്.സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൃഷ്ണജിത്ത് ആഴത്തലേക്കു താണുപോയി.കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടി യെത്തിയ നാട്ടുകാരിലോരാൾ കയത്തിൽ നിന്നും മൃതദേഹം മു ങ്ങിയെടുത്തു.വിവരമറി ഞ്ഞെ ത്തിയ ഫയർഫോഴ്സ് സംഘം
മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ആ ലപ്പാട് അയ്യനി ജിതിന്റെയും നിജിയുടെ യും മകനാണ്.സഹോദരൻ:കൗഷിക്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →