കോതമംഗലത്ത് ഒരാൾക്കുകൂടി കൊറോണ; പിണ്ടിമനയിൽ ഒരാൾക്കെതിരെ കൊറന്റയിൻ ലംഘിച്ചത്തിനു കേസെടുത്തു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലത്ത് ഇന്ന് ഒരാൾക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ജൂൺ 19ന് മസ്കത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ 54 വയസ്സുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന ആളാണ്. വിദേശത്ത് വന്നതിനുശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പിണ്ടിമനയിൽ കൊറന്റയിൻ ലംഘിച്ച് കറങ്ങിനടന്ന വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. പുലിമല സ്വദേശിയായ 46 വയസുള്ള പ്രവാസിക്കെതിരെ ആണ് പോലീസ് കേസെടുത്തത്. ഇയാൾ കഴിഞ്ഞ 21 ആം തീയതിയാണ് അബുദാബിയിൽ നിന്ന് തിരുവനന്തപുരം വഴി നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം അധികൃതരുടെ നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങി നടക്കുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് പരിശോധനയ്ക്കെത്തിയപ്പോഴും വീട്ടിൽ ആളില്ലായിരുന്നു. മൊബൈല് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരുന്നതിനാൽ എപ്പിഡിക് ഡിസീസ് ഓർഡിനൻസു പ്രകാരമാണ് പോലീസ് കേസെടുത്തത്. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്ന് വരുന്നവരും അധികൃതരുടെ നിർദ്ദേശം കർശനമായി പാലിച്ചില്ലെങ്കിൽ പോലീസ് പരിശോധന നടത്തി കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *