കോതമംഗലത്ത് ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മേഖലയിൽ ഇന്ന് പുതുതായി 5 പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു.5 പേരും കവളങ്ങാട് പഞ്ചായത്ത് സ്വദേശികൾ.നാലുപേർ സ്ത്രീകൾ.എല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം വന്നത്. 

കോതമംഗലം: ഇന്ന് എറണാകുളം ജില്ലാ കളക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കോതമംഗലം താലൂക്കിൽ പുതുതായി അഞ്ച് പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും കവളങ്ങാട് പഞ്ചായത്ത് സ്വദേശികളാണ്.അഞ്ചിൽ നാലു പേരും വനിതകളാണ് എന്ന പ്രത്യേകതയും ഉണ്ട്. എല്ലാവരും തലക്കോട് ചുള്ളിക്കണ്ടം സ്വദേശികൾ ആണ്. 12 വയസുള്ള പെൺകുട്ടി, 60 വയസുള്ള സ്ത്രീ 38 വയസുള്ള രണ്ടു സ്ത്രീകൾ, 10 വയസുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  സമ്പർക്കം മൂലമാണ് എല്ലാവർക്കും ഒരു രോഗം സ്ഥിരീകരിച്ചത്.രോഗികളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.കൂടുതൽ സമ്പർക്കം ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ച് വരികയാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *