കോതമംഗലത്തെ പട്ടയ പ്രശ് നങ്ങളിൽ തുടർ നടപടികൾ വേഗ ത്തിലാക്കുവാൻ തീരുമാനം.

-

കോതമംഗലം>> കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു.റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ സംബന്ധിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.പട്ടയവുമായി ബന്ധപ്പെട്ട തുടർ നടപടികൾ വേഗത്തിലാക്കുവാനും ഇതിന് ആവശ്യമായ ജീവനക്കാരെ കോതമംഗലത്തേക്ക് ജില്ലാ തലത്തിൽ നിന്നും തന്നെ ക്രമീകരിച്ചു നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ആൻ്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ജാഫർ മാലിക്,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്, തഹസിൽദാർ (എൽ ആർ)കെ എം നാസർ,ഇ കെ ശിവൻ എന്നിവർ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →