കോതമംഗലത്തെ തേൻ കെണി, രണ്ട് പേരെ ഇന്ന് കോതമംഗലം പോലീസ് പിടികൂടി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>> ഹണി ട്രാപ്പിൽ മൂവാറ്റുപുഴ സ്വദേശിയെ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചു പേർ ഇന്നലെ അറസ്റ്റിൽ ആയിരുന്നു . മുഖ്യസൂത്രധാരനടക്കം നാല് പ്രതികൾ ഒളിവിൽ പോകുകയും ചെയ്തിരുന്നു . ഇവരിൽ രണ്ട് പേരെ ഇന്ന് കോതമംഗലം പോലീസ് പിടികൂടി . കുട്ടമ്പുഴ , കല്ലേലിമേട് സ്വദേശി തോമ്പ്രായിൽ നിഖിൽ ടി.വി ( 24 ) , കുറ്റിലഞ്ഞി സ്വദേശി പാറക്കൽ പുത്തൻപുര അഷ്കർ ( 21 ) എന്നിവരാണ് ഇന്ന് അറസ്റ്റിലായത് . ബുധനാഴ്ച്ച പോലീസിനെ കണ്ടപ്പോൾ പ്രതികൾ കാറുമായി കടന്നുകള യുകയായിരുന്നു . രാത്രി തന്നെ കാർ പോലീസ് കസ്റ്റഡിയിലെടു ത്തിരുന്നു .
ഇനി രണ്ട് പേരെ കൂടി പിടികൂടുവാനുണ്ട് . സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പോലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *