കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട

web-desk -

കോതമംഗലം>> കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപും സംഘവും മാമലകണ്ടം ഭാഗത്തേക്ക്‌ പട്രോൾ പോകുന്നതിനിടയിൽ കുട്ടമ്പുഴ ആറാം മൈൽ ചെക്ക് പോസ്റ്റിൽ നിന്ന് ഉദ്ദേശം രണ്ടു കിലോമീറ്റർ മാറി നിർത്തിയിട്ട ബൈക്കിൽ രണ്ടു പേര് ഇരുന്നു സിഗരറ്റു വലിക്കുന്നത് കണ്ടു. സംശയം തോന്നി ഡിപ്പാർട്മെന്റ് വാഹനം ബൈക്കിന് സമീപം നിർത്തുന്നതിനിടയിൽ ബൈക്കിന്റെ പുറകിലിരുന്ന കോതമംഗലം സ്വദേശി വനത്തിനുള്ളിലേക്ക് ഓടി രക്ഷപെടുകയും ബൈക്കിന് മുന്നിലിരുന്ന മൂന്നാർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഫെലിക്സിന്റെ (19)ഷോൾഡർ ബാഗ് വാങ്ങി പരിശോധിച്ചതിൽ ഉദ്ദേശം 2 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഓടി രക്ഷപെട്ട കോതമംഗലം സ്വദേശി മറ്റൊരാളിൽ നിന്ന് 20000 രൂപയ്ക്ക് വാങ്ങിയാണ് ഫെലിക്സിനു നൽകിയത്. ഫെലിക്സ് മൂന്നാറിലെ ഹോം സ്റ്റേയിലും മറ്റും വര്ഷങ്ങളായി വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നയാളാണ്. മൂന്നാറിൽ രണ്ട് കിലോ കഞ്ചാവ് ചില്ലറ വില്പന നടത്തിയാൽ 2 ലക്ഷം രൂപ വരെ ലാഭം കിട്ടുമെന്ന് ഫെലിക്സ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, പ്രവിൻ്റിവ് ഓഫിസർ മാരായ നിയാസ്, ശ്രീകുമാർ, സിഇഒ മാരായ സുനിൽ, ജിമ്മി, ബിജു, ഡ്രൈവർ ജയൻ എന്നിവർ ഉണ്ടായിരുന്നു.