LOADING

Type to search

കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

Kothamangalam Local News

കോതമംഗലം>>>കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ(ക്ലിപ്തം നമ്പർ ഇ 583) നേതൃത്വത്തിൽ ആരംഭിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബാങ്കിൻ്റെ പരിധിയിലുള്ള എല്ലാ പ്രദേശങ്ങളിലും ആംബുലൻസിൻ്റെ സേവനം ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,രമ്യ വിനോദ്,ബാങ്ക് സെക്രട്ടറി കെ സി ലളിത,ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.