നീതി നിഷേധത്തിനെതിരെയും, സഭാവിശ്വാസികൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയും, ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ ബർ യൂഹന്നോൻ റമ്പാച്ചനും നടത്തുന്ന സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും ആഹ്വാനം ചെയ്തുകൊണ്ട് കോതമംഗലം സെന്റ് ജോൺസ് മിഷൻ നടത്തുന്ന അനിശ്ചിതകാല റിലേ ഉപവാസ സമരത്തിന്റെ ഇരുപത്തിഒന്നാം ദിവസ സമ്മേളനം സിസ്റ്റർ ഹനാന്യ ഉദ്ഘാടനം ചെയ്തു.ജോണി തോളേലി, സിസ്റ്റർ സൂസന്ന, സിസ്റ്റർ ടൂസിസ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.