കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ 1 മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.61738 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.കോതമംഗലം നിയോജക മണ്ഡലത്തിലെ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം കുട്ടമ്പുഴയിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ ജെ ജോസ്,ഡിഇഒ പി എൻ അനിത,ബിപിഒ പി ജ്യോതിഷ്,റ്റിഡിഒ ജി അനിൽ കുമാർ,റ്റിഇഒ ആർ നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *