കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം ആഗസ്റ്റിൽ പൂർത്തീകരിക്കും:ആന്റണി ജോൺ എംഎൽഎ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം കോതമംഗലത്ത് നിർമ്മിക്കുന്ന പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സിൻ്റെ നിർമ്മാണം 2020 ആഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.90 വർഷത്തോളം പഴക്കമുള്ള കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പഴയ കോട്ടയം ജില്ലയിലെ ദേവികുളം,മുവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട മലയിൻകീഴിലാണ് പ്രവർത്തനം ആരംഭിച്ചത്.അതിനു ശേഷം കോതമംഗലം നഗരത്തിലെ സ്വന്തം കെട്ടിടത്തിലേക്ക് 1969 ൽ ആണ് മാറുന്നത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.കോതമംഗലം നഗരസഭ,നെല്ലിക്കുഴി,കോട്ടപ്പടി,പിണ്ടിമന,കവളങ്ങാട്,കീരംപാറ,കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാര രജിസ്ട്രേഷനും,14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നുണ്ട്.നിരവധിയായ റെക്കോഡുകൾ സൂക്ഷിക്കേണ്ട പ്രസ്തുത ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും,പൊതു ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മിക്കുന്നത്. റൂഫിങ്ങ് അടക്കം ഓപ്പൺ ഹാൾ സൗകര്യമുൾപ്പെടെയുള്ള പുതിയ രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.ഒന്നരക്കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.നഗരസഭയിലേയും,ആറ് പഞ്ചായത്തുകളിലേയും ആയിരകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.രണ്ടാം നില പൂർണ്ണമായും റെക്കോഡുകൾ സൂക്ഷിക്കുന്നതിന് മാത്രമായിരിക്കും ഉപയോഗിക്കുന്നത്.ഇത് മൂലം കാലപഴക്കം ചെന്നതടക്കമുള്ള നിരവധിയായ റെക്കോഡുകൾ കേടുപാടു കൂടാതെ സൂക്ഷിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ റെക്കോഡുകൾ സൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തും.കൂടാതെ രണ്ടാം നിലയിൽ നിന്നും റെക്കോഡുകൾ താഴേക്ക് എത്തിക്കുന്നതിനു വേണ്ടി ലിഫ്റ്റ് സിസ്റ്റവും പ്രവർത്തിക്കും.താഴത്തെ നിലയിൽ സബ് രജിസ്ട്രാർ,ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് പ്രത്യേക ക്യാബിനും,ഓഫീസ് ജീവനക്കാർക്ക് പ്രത്യേക ഇരിപ്പിടവും കൂടാതെ ഡൈനിങ്ങ് ഹാൾ,ലൈബ്രറി,റിട്ടയറിങ്ങ് റൂം,ലോബി ആന്റ് റാംമ്പ്,ജീവനക്കാർക്കും സന്ദർശകർക്കും ടോയ്ലറ്റ് സൗകര്യങ്ങൾ കൂടാതെ വികലാംഗരായ ആളുകൾക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവ ഏർപ്പെടുത്തും.അതിനു താഴെ സെല്ലാറിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും.അതിനു പുറമെ കോമ്പൗണ്ടിൽ ഷെഡ് കെട്ടി പ്രത്യേക പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തും.കൂടാതെ മഴക്കുഴി നിർമ്മാണം,ബോർവെൽ സൗകര്യവും,പ്രത്യേക വാട്ടർ സപ്ലൈ,സോളാർ സിസ്റ്റം,കോമ്പൗണ്ടിനകത്ത് മനോഹരമായ പൂന്തോട്ടം,കോമ്പൗണ്ട് വാളും,ഗേറ്റും അടക്കം അത്യാധുനിക സൗകര്യത്തോട് കൂടിയാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നത്.കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾപുനരാരംഭിച്ചതായും,രജിസ്ട്രേ
ഷൻ കോംപ്ലെക്സ് നിർമ്മാണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *