കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോതമംഗലം മുനിസിപ്പാലിറ്റിയിൽ 5-ാം വാർഡിലെ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ചേലാട് – കാരിയോട്,ചേലാട് – കോച്ചാപ്പിള്ളി എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 റോഡുകൾക്ക് കൂടി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കൗൺസിലർ ലിസ്സി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ കെ വി തോമസ്,കെ വി ചാക്കോച്ചൻ,എ വി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *