കോതമംഗലം >>> കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി മാർ തോമ ചെറിയ പള്ളിയുടെയും,മത മൈത്രി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കയും,ഇടവക മെത്രാപ്പോലീത്തയുമായ ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു.അഡ്വ. ഡീൻ കുര്യാക്കോസ് എം പി,ആന്റണി ജോൺ എം എൽ എ,മുൻ മന്ത്രി ടി യു കുരുവിള,മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,മത മൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ ജി ജോർജ്, കെ എ നൗഷാദ്,വികാരി ഫാദർ ജോസ് പരത്തുവയലിൽ,ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണൻചേരിൽ,മത മൈത്രി ഭാരവാഹികൾ,മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കോതമംഗലം നിയോജക മണ്ഡലത്തിലെ മുൻസിപ്പാലിറ്റി,വിവിധ പഞ്ചായത്തുകളായ കോട്ടപ്പടി, കീരംപാറ,പിണ്ടിമന,കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി,കുട്ടമ്പുഴ, നെല്ലിക്കുഴി എന്നിവിടങ്ങളിലെയും കിടപ്പു രോഗികളായവർക്ക് 5000 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.