കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി വോക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്)  2020-21അധ്യായന  വർഷത്തെ ബി വോക്  ബിരുദ പ്രോഗ്രാമുകളിലേക്കുള്ള   അപേക്ഷകൾ  സ്വികരിച്ചു തുടങ്ങി. 
 തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനു വേണ്ടി  യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ  അനുവദിച്ചിട്ടുള്ള  പ്രോഗ്രാമുകളാണ്  ബി വോക് ഡേറ്റ അനലിറ്റിക്‌സ് ആൻഡ് മെഷീൻ ലേണിങ്, ബി വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സഷൻ എന്നിവ.  www.macollege.in എന്നാ വെബ്സൈറ്റിൽ അപേക്ഷ ഫോറവും, വിശദ വിവരങ്ങളും ലഭ്യമാണെന്ന്  കോളേജ് പ്രിൻസിപ്പൽ  അറിയിച്ചു. അപേക്ഷകൾ  സമർപ്പിക്കുവാനുള്ള   അവസാന തീയതി 28 ഒക്ടോബർ   2020.കൂടുതൽ വിവരങ്ങൾക്ക് 0485-2822512, 2822378 എന്നീ ഫോൺ നമ്പറിൽ  ബന്ധപെടുക.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *