കോതമംഗലം മാർതോമ ചെറിയപള്ളി പ്രതിസന്ധികളെ അതിജീവിക്കും- ബിഷപ്പ് ഡോ. മാർ ജോർജ് മഠത്തികണ്ടത്തിൽ

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം മാർതോമ ചെറിയപ ള്ളി പ്രതിസന്ധികളെ അതി ജീവിക്കും എന്ന്  കോതമം ഗലം രൂപത അധ്യക്ഷൻ ബി ഷപ്പ് ഡോ. മാർ ജോർജ് മഠ ത്തികണ്ടത്തിൽ പിതാവ് മ തമൈത്രി സംരക്ഷണ സമി തിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയ പ ള്ളി സംരക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന സത്യാഗ്ര ഹ സമരം ഉദ്ഘാടനം ചെയ് തു പ്രസംഗിക്കുകയായിരു ന്നു.കോതമംഗലം ചെറിയ പള്ളി മതസൗഹാർദ്ദത്തി ന്റെ  പുണ്യഭൂമിയാണ്.ഇവിടെ കബറടങ്ങിയിരിക്കുന്ന യെൽദോ മാർ ബസേലിയോസ് ബാവായുടെ സ്വർഗീയ മാധ്യസ്ഥം ഈ ദേശത്തിന് ഐശ്വര്യമാണ്.
ഇവിടെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികളുണ്ടാകാൻ പാടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ് അധ്യക്ഷത വഹിച്ചു.  മുഖ്യപ്രഭാഷണം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നടത്തി.പള്ളികൾ ബലമായി പിടിച്ചെടുക്കുമ്പോൾ നീതി മരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റാണിക്കുട്ടി ജോർജ്,കെ.കെ ഡാനി, ഷാന്റി  അബ്രഹാം,ഷൈമി  വർഗീസ്, ലിസി അലക്സ്, എൽദോ ടോം, ഡോ. ലിസി, കെ. എ നൗഷാദ്,  വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ  ബിനോയ് മണ്ണഞ്ചേരി,സി.ഐ ബേബി, റ്റി. യു. കുരുവിള, ഫാ. ബിനിൽ, എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →