കോതമംഗലം മാർതോമ ചെറിയപള്ളി അടച്ചുപൂട്ടുന്നത് നാടിന് ആപത്ത് : ബേസിൽ പോൾ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ -

കോതമംഗലം>>>പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന കോതമംഗ ലം മാർതോമ ചെറിയപള്ളി അടച്ചുപൂ ട്ടാൻ പൊതുസമൂഹം അനുവദിക്കുക യില്ല എന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ബേസിൽ പോൾ പറ ഞ്ഞു. കോതമംഗലം പള്ളിത്താഴത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ച സത്യാഗ്ര ഹ സമരത്തിന്റെ സമ്മേളനം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഡ്വ. റോയി  പള്ളിമാലി സ്വാഗതം പറഞ്ഞു.ജോർജ് ഇടപ്പാറ അധ്യക്ഷത വഹിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ് ആമുഖ പ്രഭാഷണവും, ഫാ. ബേസിൽ കൊറ്റിക്കൽ മുഖ്യപ്രഭാഷണവും നടത്തി. അങ്ങാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി തോമസ് ആഞ്ഞിലിവേലി, മുൻമന്ത്രി റ്റി. യു. കുരുവിള,ഡോ. ലിസി ജോസ്, ജോണി തോളേലി,  മാത്യു നിരവത്ത്, ആലിസ് ഏലിയാസ്, ഷൈനി മാറാഞ്ചേരി, അബ്രഹാം കട്ടങ്ങനാൽ,  എൽദോ ആനച്ചിറ, കെ.പി സണ്ണി, പി. പി പൗലോസ്, കെ.എ ജേക്കബ് എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →