കോതമംഗലം മണ്ഡലത്തിൽ സ്വന്തമായി സ്ഥ ലം ലഭ്യമായിട്ടുള്ള അംഗനവാടികളെ സ്മാർട്ട് അം ഗനവാടികൾ ആ ക്കുന്നത് പരിഗ ണിക്കും;ആരോ ഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോ ർജ് നിയമസഭയി ൽ

web-desk -

കോതമംഗലം>>> കോതമംഗലം മണ്ഡലത്തിൽ സ്വന്തമായി സ്ഥലം ലഭ്യമായിട്ടുള്ള അംഗനവാടികളെ  സ്മാർട്ട് അംഗനവാടികൾ ആക്കുന്നത് പരിഗണിക്കുമെന്ന്  ആരോഗ്യ – വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ സ്മാർട്ട് അംഗൻവാടി ആയി ഉയർത്തിയിട്ടുള്ള അംഗനവാടികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും,അതോടൊപ്പം മണ്ഡലത്തിൽ കൂടുതൽ അംഗൻവാടികൾ സ്മാർട്ട്  ആയി ഉയർത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.കോതമംഗലം നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ആറാം നമ്പർ അംഗൻവാടിക്ക് സ്മാർട്ട് അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

അംഗനവാടികളിൽ എത്തുന്ന കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസത്തിന്  ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സ്മാർട്ട് അംഗൻവാടി പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.ക്ലാസ്റൂം,ഇൻഡോർ ഔട്ട്ഡോർ പ്ലേ – ഏരിയ,കിച്ചൺ,ക്രിയേറ്റീവ് സോൺ,ഡൈനിങ്ങ് ഏരിയ,ബേബി ഫ്രണ്ട്‌ലി ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് അംഗനവാടികളിൽ ലഭ്യമാക്കിയിട്ടുണ്ട്.സ്വന്തമായി സ്ഥലം ലഭ്യമായിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ അംഗൻവാടികൾക്ക് സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി എൽ എസ് ജി ഡി വിഹിതം ഉറപ്പാക്കുന്ന പക്ഷം ഭരണാനുമതി നൽകുമെന്നും ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ആന്റണി ജോൺ എം എൽഎയെ നിയമസഭയിൽ അറിയിച്ചു.