കോതമംഗലം പൊലീസ്​ സ്​റ്റേഷനിലെ സി.ഐക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

web-desk - - Leave a Comment

കോതമംഗലം : കോതമംഗലം പൊലീസ്​ സ്​റ്റേഷനിലെ സി.ഐക്ക്​ കോവിഡ് 19​ സ്ഥിരീകരിച്ചു . ആന്‍റിജന്‍ ടെസ്​റ്റിലാണ്​ രോഗം സ്ഥിരീകരിച്ചത് ​. കഴിഞ്ഞ ദിവസം പൊലീസ്​ കസ്​റ്റഡിയിലെടുത്ത പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പ്രതിയില്‍ നിന്നാകാം സി.ഐക്ക്​ രോഗം പകര്‍ന്നതെന്നാണ്​ പ്രാഥമിക നിഗമനം.
പ്രതിക്ക്​ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പൊലീസുകാര്‍ക്ക്​ പരിശോധന നടത്തിയിരുന്നു . എന്നാല്‍ സി.ഐക്കല്ലാതെ മറ്റ്​ പൊലീസുകാര്‍ക്ക്​ ആര്‍ക്കുംരോഗം ബാധിച്ചിട്ടില്ല . പ്രതിയെ കസ്​റ്റഡിയിലെടുത്തശേഷം സി.ഐ സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി അവരെ പരിശോധനക്ക്​ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *