കോതമംഗലം പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇ ക്കോ ഹാച്ചറിയി ൽ 11.20 കോടി രൂ പയുടെ രണ്ടാം ഘട്ട വികസന പ്ര വർത്തനങ്ങൾ ന ടപ്പിലാക്കും: ഫി ഷറീസ് വകുപ്പ് മന്ത്രി സജി ചെറി യാൻ നിയമസഭ യിൽ

web-desk -

കോതമംഗലം>>>കോതമംഗലം മണ്ഡ ലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ  രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാ ൻ നിയമ സഭയിൽ  വ്യക്തമാക്കി.കൂരി കുളം ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർ ത്തനങ്ങൾ വേഗത്തിൽ പൂർത്തീകരി ക്കുന്നത് സംബന്ധിച്ച് ആന്റണി ജോ ൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആ ണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയുടെ  നിലവിലെ സ്ഥിതി സംബ ന്ധിച്ചും,എറെ മത്സ്യ കർഷകരുള്ളകോ തമംഗലം മണ്ഡലത്തിൽ മത്സ്യ കർഷ കർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തുമായ ഹാച്ചറിയുടെ  രണ്ടാം ഘട്ട പ്രവ ർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരി ക്കണമെന്നും എം എൽ എ നിയമസഭ യിൽ ആവശ്യപ്പെട്ടു.

കോതമംഗലം മണ്ഡലത്തിലെ കൂരികു ളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയി ൽ ഹാച്ചറി കെട്ടിടം,നഴ്സറി കുളങ്ങൾ, ബ്രൂഡ് മത്സ്യക്കുളം എന്നിവ ഉൾപ്പെടു ന്ന ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തന ങ്ങൾ പൂർത്തീകരിച്ച്,സർക്കാർ ഫിഷ് സീഡ് ഫാമുകൾ / ഹാച്ചറികൾ  എന്നി വിടങ്ങളിൽ നിന്നും മത്സ്യ സ്പോൺ എ ടുത്ത് വളർത്തി ഫിംഗർ ലിങ്ക്സ് (നാല് സെൻറീമീറ്റർ) വലുപ്പത്തിൽ ആക്കി ക ർഷകർക്ക് വിതരണം ചെയ്തു വരു ന്നു.നാളിതുവരെ ആകെ 43.21 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിച്ച്  വി ൽപ്പന നടത്തിയിട്ടുണ്ട്.കൂടാതെ നടപ്പ് സാമ്പത്തിക വർഷം 10 ലക്ഷം മത്സ്യ ക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനം നടന്നു വരുന്നു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ആർ ഐ ഡി എഫ് ട്രാഞ്ചേ xxv – ൽ ഉൾപ്പെടുത്തി 11.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഓവർ ഹെഡ് വാട്ടർടാങ്ക്, 2 ബ്രൂഡ് സ്റ്റോക്ക് കുളങ്ങ ൾ,27 റിയറിങ്ങ് കുളങ്ങൾ,ജീവനക്കാ ർക്കുള്ള ക്വാർട്ടേഴ്സ്,ചുറ്റുമതിൽ,അ പ്രോച്ച് റോഡ്,സി സി ടി വി,ഹൈമാസ്റ്റ് ലൈറ്റ്,ഇലക്ട്രിഫിക്കേഷൻ എന്നീ ഘട കങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടി പദ്ധതിയുടെ സാങ്കേതിക അനുമതി ക്കായുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാ റാക്കലും മണ്ണ് പരിശോധനയും പൂർ ത്തീകരിച്ചിട്ടുണ്ട്.ഹാച്ചറിയുടെ ഡി സൈനിങ്ങ് വർക്ക് നടന്നു വരുന്നു.ര ണ്ടാംഘട്ട പ്രോജക്റ്റിന് സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള നടപടിക ൾ സ്വീകരിച്ചു വരുന്നു.നിലവിലെസൗക ര്യങ്ങൾ പരമാവധി പ്രയോജനപ്പെടു ത്തി മത്സ്യ ഉൽപാദനവും,വിപണനവും  നടന്നു വരുന്നു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾക്കുശേഷം 12 മാസം കൊ ണ്ട്  നിർമ്മാണ പ്രവർത്തനങ്ങൾ പൂർ ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കു ന്നതെന്നും,രണ്ടാം ഘട്ട നിർമ്മാണ പ്രവ ർത്തനങ്ങൾ  പൂർത്തിയാകുന്നതോടെ കൂരികളും മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി പൂർണ്ണതോതിൽ മത്സ്യോല്പാദ നത്തിന് സജ്ജമാകുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആന്റ ണി ജോൺ എം എൽ എ യെ നിയമ സ ഭയിൽ അറിയിച്ചു.