കോതമംഗലം ജനകീയ കൂട്ടായ്മ പൂന്തോട്ടം ഒരുക്കി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>ജനകീയ കൂട്ടായ്മ ക്ലീൻ നെല്ലിക്കുഴി പദ്ധതിക്ക് പിന്തുണ നൽകി പഞ്ചായത്ത്‌ അതിർത്തി ആയ തങ്കളം പി പി കെ കയറ്റം മുതൽ ധർമ ഗിരി മഠം വരെയുള്ള അലുവ -മൂന്നാർ റോഡിന് ഇരുവശവും പൂച്ചെടികളും, വൃ ക്ഷ തൈകളും വച്ചു പിടിപ്പിച്ചു. ചടങ്ങി ന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അഡ്വ. രാജേഷ് രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്‌ പ്രസി ഡന്റ്‌ പി.എം മജീദ് മുഖ്യ പ്രഭാഷണം നട ത്തി.

ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദാ സലിം, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസി ഡന്റ്‌ ശോഭ വിനയൻ, സ്റ്റാൻഡിങ് ക മ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ ജന കീയ കൂട്ടായ്മ ഭാരവാഹികളായ ജോർ ജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോ ബി ഉമ്മൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കോതമംഗലം ജനകീയ കൂട്ടായ്മ കോതമംഗലം മുനിസിപ്പാലി റ്റിയുമായി സഹകരിച്ചു ബൈപാസ്സു കളിൽ റോഡിന് ഇരുവശവും പൂച്ചെടി കളും വൃക്ഷ തൈകളും വച്ചു പിടിപ്പിച്ചു പൂന്തോട്ടങ്ങൾ ഒരുക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →