കോതമംഗലം ജനകീയ കൂട്ടായ്മ…”ചെല്ലാനത്തിന് ഒരു കൈത്താങ്ങ് “

പി.എ. സോമൻ -

കോതമംഗലം>>>ജനകീയ കൂട്ടായ്മയുടെ നേതൃത്വ ത്തിൽ കടൽഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് പതിനാറ് ടൺ ഭഷ്യ വസ്തു കൾ ആറ് വാഹനങ്ങളിൽ ആയി ചെല്ലാനത്തേക്ക് പുറപ്പെട്ടു.

പരിപാടിയുടെ ഉൽഘാടനം മുനിസിപ്പ ൽ ചെയർമാൻ കെ.കെ. ടോമി നിർവ ഹിച്ചു. അഡ്വ. രാജേഷ് രാജൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ ജോർജ് എട പ്പാറ സ്വാഗതം ആശംസിച്ചു.

മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ.നൗഷാദ്,കൗൺ സിലർ ഷിബു കുര്യാക്കോസ് എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ, ടോമി ചെറു ക്കാട്ട്, കെ.സി. മാത്യൂസ് എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് വാഹനങ്ങളുടെ ഫ്ലാഗോഫ് ഇടുക്കി എം പി. ഡീൻ കുര്യാക്കോസ് നിർവഹിച്ചു.ആറ് വാഹനങ്ങളിൽ ആ യി പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, കപ്പ, ചക്ക, വാഴക്കുല, തേങ്ങ, വസ്ത്ര ങ്ങൾ ഉൾപ്പെടെ ഉള്ള സാധന സാമഗ്ര ഹികൾ ആണ് കൂട്ടായ്മയിലെ അംഗ ങ്ങളിൽ നിന്ന് സ്വരൂപിച്ച് ചെല്ലാനത്തും പരിസരങ്ങളിലും എത്തിച്ചു നൽകുന്ന ത്.