കോതമംഗലം ജനകീയ കൂ ട്ടായ്മ കോവിഡ് രോഗികൾക്കായി സൗജന്യ വാഹനസൗകര്യ മൊരുക്കി.

സ്വന്തം ലേഖകൻ -

കോതമംഗലം>>> കോതമംഗലം ജന കീയ കൂട്ടായ്മ കോതമംഗലം ജന മൈത്രീ പോലീസുമായി സഹകരിച്ച് കോതമംഗലം സ്റ്റേഷൻ അതിർത്തി യിൽ കോവിഡ് രോഗികൾക്കായി സൗ ജന്യ വാഹനസൗകര്യം ഏർപ്പെടുത്തി.

കോവിഡ് രോഗികളെആശുപത്രിയിൽ എത്തിക്കുന്നതിനും തിരികെ എത്തി ക്കുന്നതും സൗജന്യമായിരിക്കും. നിർ ദ്ധന ആളുകൾക്ക് ഭക്ഷണ പൊതി വിതരണവും ആരംഭിച്ചു.

ചടങ്ങിൻ്റെ ഉദ്ഘാടനം കോതമംഗലം ജനമൈത്രീ പോലീസ് സബ് ഇൻസ് ക്ടർ ജോർജ് എം.വി നിർവ്വഹി ച്ചു.

ഭാരവാഹി കളായ ജോർജ് എടപ്പാറ, അഡ്വ: രാജേഷ് രാജൻ, ബോബി ഉമ്മൻ, എബിൻ അയ്യ പ്പൻ, മണിക്കുട്ടൻ പൂക്കട, മാർട്ടിൻ സണ്ണി പാലക്കാടൻ, മഹിപാൽ മാതാ ളി പാറ, സിവിൽ പോലിസ് ഓഫിസർ ജോഷി എ.എൻ എന്നിവർ നേതൃത്വം നല്കി. തങ്കളം പനക്കാമറ്റം കെ.പി റോയിയാണ് വാഹനം വിട്ടു നലകിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →