കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ 335-മത് ഓർമ പെരുന്നാൾ കൊടിയേറി. കന്നി 20 പെരുന്നാൾ എന്ന പേരിൽ അറിയപ്പെടുന്ന ചരിത്ര പ്രസിദമായ പെരുന്നാൾ ഒക്ടോബർ 4 ന് സമാപിക്കും. ഒക്ടോബർ 2, 3 തിയതികളിൽ ആണ് പ്രധാന പെരുന്നാൾ. കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നും വൈദീകർ മാത്രം പ്രദിക്ഷണം ആയി പള്ളിയിൽ എത്തി തുടർന്ന് ധൂപ പ്രാർത്ഥന നടത്തി ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റി. ആന്റണി ജോൺ എം. എൽ. എ, മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മത മൈത്രി സംരക്ഷണ സമിതി ഭാരവാഹികൾ ആയ എ. ജി. ജോർജ്, കെ. എ. നൗഷാദ്, തന്നാണ്ടു ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ എന്നിവർ പങ്കെടുത്തു.