കോതമംഗലം ചെറിയ പള്ളിയെ വേദനിപ്പിക്കുന്നവർക്ക് പൊതുസമൂഹം മാപ്പ് തരില്ല -ടി.എം സക്കീർഹുസൈൻ പെരുമ്പാവൂർ മുനിസിപ്പ ൽ ചെയർമാൻ

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം ചെറി യ പള്ളിയെ വേദനിപ്പിക്കുന്നവർക്ക് പൊതുസമൂഹം മാപ്പ് തരില്ലെന്ന് ടി.എം സക്കീർ ഹുസൈൻ പ്രസ്താവിച്ചു. ചെ റിയപള്ളി സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച മതമൈത്രി സംരക്ഷണസ മിതിയുടെ സത്യാഗ്രഹ സമരം ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.നൂറ്റാണ്ടുകൾ പഴക്കമു ള്ള മതമൈത്രിയുടെ കേന്ദ്രമായ ചെറി യപള്ളി അടച്ചുപൂട്ടുവാനുള്ള നീക്കം പൊതുസമൂഹത്തോടും ഈശ്വര വി ശ്വാസികളോടുമുള്ള വെല്ലുവിളിയാ ണെന്നും കോതമംഗലത്തെ കലാപഭൂ മിയാക്കാനുള്ള നീക്കമാണെന്നും ഇതി ൽനിന്ന് ഓർത്തഡോക്സ് പക്ഷം പി ന്മാറണമെന്നും യാക്കോബായ സഭ യ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി  നിയമ നിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ ശ്രേഷ്ഠ കാതോലിക്കാബാവ ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹപ്രഭാഷണം നടത്തി. ചെറിയപള്ളി അടച്ചുപൂട്ടാൻ അനുവദി ക്കരുതെന്ന്  ബാവ ആവശ്യപ്പെട്ടു. യോ ഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി ജോർജ് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോ സ് മുഖ്യപ്രഭാഷണം നടത്തി.ടി. യു കുരു വിള, മുൻസിപ്പൽ കൗൺസിലർമാരായ കെ. എ. നൗഷാദ്, നോബ് മാത്യു,കെ. ഐ  ജേക്കബ്, ജോർജ് ഇടപ്പാറ, ബി നോയ് മണ്ണഞ്ചേരി,വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. എൽദോസ് കാ ക്കനാട്ട്, ഫാ. ബിജു അരീക്കൽ,ഫാ. എ ൽദോസ്  കുമ്മംകോട്ടിൽ, ഫാ. ബേസി ൽ കൊറ്റിക്കൽ, ഫാ. വികാസ് വടക്ക ൻ, ഫാ. ബിനിൽ ചെമ്മണ്ണാർ, ഫാ. കു ര്യാക്കോസ് ചാത്തനാട്ട്, ഫാ. ജോബി തോമ്പ്ര, ഫാ.മോനി ചേലാട്ട് എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →