കോതമംഗലം കെ എസ് ടി എ പൾസ് ഓക്സിമീറ്റർ ചലഞ്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

Avatar - - Leave a Comment

കോതമംഗലം>>>സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കെ എസ് ടി എ ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകുകയാണ്.

ഇതിന്റെ ഭാഗമായി കോതമംഗലം സബ് ജില്ലാതല ഉദ്ഘാടനം കെ എസ് ടി എ ജില്ലാ കമ്മിറ്റിയംഗം എ ഇ ഷെമീദയിൽ നിന്നും പൾസ് ഓക്സിമീറ്ററുകൾ സ്വീകരിച്ചു കൊണ്ട് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നെല്ലിക്കുഴി പഞ്ചായത്ത്‌ ഓഫീസങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി എം മജീദ്,ജില്ലാ പഞ്ചായത്തംഗം റഷീദ സലിം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,പഞ്ചായത്ത് മെമ്പർ ഷഹന അനസ്,പഞ്ചായത്ത്‌ സെക്രട്ടറി ടി കെ സന്തോഷ്‌,അസിസ്റ്റന്റ് സെക്രട്ടറി ഇ എം അസിസ് എന്നിവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു പങ്കെടുത്തു.ഈ ദുരിത കാലത്തും സാമൂഹ്യ പ്രതിബദ്ധതയോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കെ എസ് ടി എ എന്ന അധ്യാപക പ്രസ്ഥാനം മറ്റു സംഘടനകൾക്ക് മാതൃകയാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →

Leave a Reply

Your email address will not be published. Required fields are marked *