കോതമംഗലം ആന്റണി ജോണിനെ വൻ ഭൂരിപക്ഷത്തിൽ രണ്ടാമതും തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>> കോതമംഗല ത്തു നിന്ന് തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ വിജയിച്ചു.യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനെയാണ് ആൻറണി ജോൺ പരാജയപ്പെടുത്തിയത്.

മൂന്നിൽ ഒന്ന് ഭാഗം പോസ്റ്റൽ വോട്ടുകൾ കൂടി എണ്ണാൻ ബാക്കിയുള്ളപ്പോൾ ആന്റണി ജോണിനു ഏഴായിരം വോട്ടോളം ലീഡുണ്ട്.തുടക്കം മുതൽ ലഭിച്ച ലീഡ് ആന്റണി അവസാനംവരെ നില നിർത്തി.

ഒരിക്കൽപോലും ആന്റണി ജോൺ പുറകിൽ പോയില്ല.കോട്ടപ്പടി നെല്ലിക്കുഴി കീരംപാറ കുട്ടമ്പുഴ പല്ലാരിമംഗലം വാരപ്പെട്ടി കവളങ്ങാട് പഞ്ചായത്തിൽ ആൻറണി ജോണും പിണ്ടിമന പഞ്ചായത്തിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുപുറം ലീഡ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →