കോട്ടയം ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള സെൻ്റ്ർ ഓഫ് എക്സലൻസ് അവാർഡ് പെരുവ പി എച്ച് സെൻ്റ്റിന് ലഭിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോട്ടയം>>>കോട്ടയം ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രത്തി നുള്ള സെൻറർ ഓഫ് എക്സലൻസ് അവാർഡ് പെരുവ പി എച്ച് സെൻററിന് ലഭിച്ചു. പുരസ്കാരം മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു സിബിക്ക് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാനപ്രസിഡൻ്റ് കെ എം വർഗ്ഗീസ് സമ്മാനിച്ചു. സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമാണ് ഈ അവാർഡ്. പഞ്ചായത്ത് തല പ്രതിഭാ സംഗമം പഞ്ചായത്ത് പ്രസിഡൻറ് സുജാതാ സുമോൻ നിർവ്വഹിച്ചു. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് വെള്ളൂർ സിഐ സി എസ് ദീപു നിർവ്വഹിച്ചു. പരിസരശുചിത്വം കാത്ത് സൂക്ഷിക്കുന്ന വീട്ടമ്മമാരെ പഞ്ചായത്ത് പ്രസിഡൻ്റ് സാബു കുന്നേൽ ആദരിച്ചു. ശ്രീ കെ ആർ സജീവൻ, ഡോ.ബിനു സി നായർ, വി എം മോഹൻദാസ്, ഡിക്സൺ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *