കോട്ടപ്പടി സൗത്ത് സ്കൂളിന് 38.4 ലക്ഷം രൂപ അനുവദിച്ചു : ആൻ്റണി ജോൺ എം എൽ എ

web-desk - - Leave a Comment

കോതമംഗലം>>> കോതമംഗലം മണ്ഡ ലത്തിൽ കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർ മ്മിക്കുന്നതിന് മുപ്പത്തിയേഴ് ലക്ഷം രൂ പയും,ഭിന്നശേഷി സൗഹൃദ ഹൈടെക് ടോയ്‌ലറ്റ് നിർമ്മാണത്തിന് ഒരു ലക്ഷ ത്തി നാൽപതിനായിരം രൂപയും ഉൾപ്പ ടെ മുപ്പത്തിയെട്ടുലക്ഷത്തി നാൽപതി നായിരം രൂപ അനുവദിച്ചതായി ആൻ്റ ണി ജോൺ എം എൽ എ അറിയിച്ചു. 153 വർഷം പഴക്കമുള്ള ജില്ലയിലെ തന്നെ പുരാതന വിദ്യാലയങ്ങളിലൊ ന്നാണ് കോട്ടപ്പടി സൗത്ത് എൽ പി എസ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനത്തിന്റെ ഭാഗമായി ഈ സ്കൂൾ അക്കാദമിക് രംഗത്തും കുട്ടികളുടെ പ്രവേശനത്തിലും വലിയ മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കു ന്നത്.സ്കൂളിൽ ഹൈടെക് ക്ലാസ്സുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായി മണ്ഡല ത്തിൽ നടപ്പിലാക്കി വരുന്ന “കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പ്,പ്രൊജക്ടർ,മൾട്ടി പർപ്പസ് പ്രിൻ്റർ വിത്ത് സ്കാനർ, മാഗ്നറ്റിക് വൈറ്റ് ബോർഡ്,സ്പീക്കർ തുടങ്ങിയ ഐ സി റ്റി ഉപകരണങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു. സ്കൂളിൽ പ്രീ പ്രൈമറി,അംഗനവാടി ടീച്ചർമാർ ക്കും ആയമാർക്കും പരിശീലനം നൽ കു ന്ന ശാസ്ത്രീയ ലീഡ് പ്രീസ്കൂൾ സംവിധാനം,ആധുനിക മൾട്ടി മീഡിയ ലാബ്,സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സംവിധാനങ്ങളും പ്രവർത്തിച്ചുവരു ന്നു.അതോടൊപ്പം എൽ എസ് എസ് സ്കോളർഷിപ്പ്, വിദ്യാരംഗം,കലോത്സ വം എന്നീ രംഗങ്ങളിലും സ്കൂളിലെ കു ട്ടികൾ മികവു തെളിയിച്ച് വരുന്നു.ആ ധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടത്തിൻ്റേയും,ഭിന്നശേഷി സൗഹൃ ദ ടോയ്ലറ്റിൻ്റേയും നിർമ്മാണം പൂർ ത്തിയാകുന്നതോടെ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായിമാറുമെ ന്നും,പ്ര ദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നതെന്നും എം എൽ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *