കോട്ടപ്പടി പഞ്ചായത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോട്ടപ്പടി പഞ്ചായ ത്തിൽ 3 ഗ്രാമീണ റോഡുകളുടെ നവീ കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുന്നത്തെപ്പീടിക – ഇറമ്പത്ത് റോഡ്, പാനിപ്ര – സൊസൈറ്റിപ്പടി – നൂലേലി ക്ഷേത്രം റോഡ്,മൂന്നാം തോട് – സലഫി നഗർ – പുഞ്ചക്കര റോഡ് എന്നീ 3 റോ ഡുകളുടെ നവീകരണ പ്രവർത്തനങ്ങ ളാണ് ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ ത ദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയി ൽ ഉൾപ്പെടുത്തി 3 റോഡുകൾക്ക് കൂടി 35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ള ത്. റോഡുകളുടെ നിർമ്മാണോദ്ഘാ ടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എൻ ശശി,പഞ്ചായത്ത് മെമ്പർമാരായ കെ എ ജോയി, അഭിജി ത്ത് എം രാജു,കെ വി പരീക്കുട്ടി,ബിസ്സി ജോസ്,പി എം അഷറഫ്,പി എം മൈതീ ൻ എന്നിവർ സന്നിഹിതരായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *