കോട്ടപ്പടിയിൽ കൊറോണ രോഗി എന്ന് സംശയിക്കുന്ന ആളെ പോലീസ് പിടികൂടി; രണ്ടു ദിവസത്തേക്ക് കോട്ടപ്പടി അടച്ചിടാൻ സാധ്യത

web-desk - - Leave a Comment

നാടകീയ രംഗങ്ങളാണ് ഇന്ന് കോട്ടപ്പടി സാക്ഷ്യംവഹിച്ചത്. കൊറോണ രോഗി എന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസും ആരോഗ്യ വകുപ്പും ചേർന്ന് കോട്ടപ്പടിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് മാറ്റി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയായ വ്യക്തിയെയാണ് ഇന്ന് കോട്ടപ്പടിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ ശ്രവം പരിശോധനയ്ക്ക് കൊടുത്തതിനു ശേഷം ആശുപത്രിയിൽ നിന്ന് ചാടി പോരുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ വെച്ചാണ് പോലീസ് ഇയാളെ കോട്ടപ്പടിയിൽ നിന്ന് കണ്ടെത്തിയത്.
കൊറോണ രോഗി എന്ന് സംശയം ഉയർന്നതായി നാട്ടുകാർ പറയുന്നു.രണ്ടു ദിവസമായി ഇയാൾ കോട്ടപ്പടിയിൽ ഉണ്ട്. നിരവധി വീടുകളിലും കടകളിലും കയറിയിറങ്ങിയിട്ടുണ്ട്. നേരത്തെ കല്ലു പണിക്കായി കോട്ടപ്പടിയിൽ വന്ന പരിചയം വെച്ചാണ് ഇയാൾ കടകളിലും വീടുകളിലും കയറിയിറങ്ങിയത്m രണ്ട് ദിവസത്തേക്ക് കോട്ടപ്പടി അടച്ചിട്ടു അണുനശീകരണം നടത്താനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.ചേറങ്ങനാൽ കവലയിൽ ഫയർഫോഴ്സെത്തി അണുനശീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വ്യക്തിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ ആരോഗ്യവകുപ്പുമായോ പോലീസുമായോ ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *