കൊച്ചി>>>സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐഎംഎ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാല്‍ അത് ഒരു സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ രൂപത്തിലാകരുത്. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് സര്‍വകക്ഷിയോഗം നടക്കും.
ലോക്ഡൗൺ ഒഴിവാക്കി പരസ്പര സമ്പർക്കം കുറയ്ക്കുന്ന തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്.