കൊവിഡ് വ്യാപനം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം

web-desk -

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ടി പി ആര്‍ കുറയുന്നത് വരെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല. ക്ഷേത്രത്തില്‍ ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രമാകും നടത്തുക.

വിവാഹങ്ങള്‍ക്ക് ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. 20.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതെസമയം, സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 13,563 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 130 മരണവും റിപ്പോര്‍ട്ട് ചെയ്തു.