ലണ്ടൻ>>> ബ്രിട്ടനിൽ മൂന്നു മാസത്തി
നുള്ളിൽ കൊവിഡ് വാക്സിൻ വലിയ തോതിൽ വിപണിയിലിറക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിനു മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഓക്‌സ്‌ഫോർഡ് വാക്‌സിൻ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ, വാക്‌സിൻ പരീക്ഷണത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കും. മുതിർന്ന ആളുകളിലേക്ക് ആറു മാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാകത്തക്ക വിധമുള്ള സംവിധാനം ക്രമീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു