
തിരുവനന്തപുരം>>> കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന. രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം.
ഈ രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും ആണ് പരിശോധിക്കുക.
ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവര്‍, കൊവിഡ് രോഗലക്ഷണം ഉള്ളവര്‍, വാക്‌സിന്‍ എടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ എന്നിവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

Follow us on