കൊളുക്കുമലയിൽ തങ്ക സൂര്യോദയം…… സഞ്ചാരികളെ ഇതിലെ ഇതിലെ.. കൊളുക്കുമല മാടി വിളിക്കുന്നു

ഏബിൾ.സി.അലക്സ് -

കൊച്ചി>>>അങ്ങനെ നീണ്ട 8മാസ ത്തെ ഇടവേളക്കു ശേഷം കൊളുക്കു മലയുടെ ലോക്ക് അഴിച്ചു. പുതിയ പുലരികളെ വരവേൽക്കാൻ കൊളു ക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേ ശിപ്പിച്ചുതുടങ്ങി.കോവിഡ്ക്കാലത്തെ ഈ അതിജീവനത്തിന്റെ കാലത്തിൽ മറക്കാൻ ആകാത്ത സൂര്യോദയം കാണുവാൻ സാധിച്ച സന്തോഷത്തിലാ ണ്  ചലച്ചിത്ര നടിയും, നിർമാതാവുമാ യ സാന്ദ്ര തോമസ്.കൊളുക്കുമലയി ലെ ഈ നയനമനോഹര കാഴ്ചകൾ കാണുവാൻ അവസരം ഒരുക്കിയ അഡ്വ. ആശിഷ് വര്ഗീസിനാണ് സാന്ദ്ര യും കുടുംബവും നന്ദി പറയുന്നത്.  കോ വിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ച് 30നാണ് കൊളുക്കുമലയിലെ ട്രക്കിങ്ങിന്‌ ജില്ലാ ഭരണകൂടം വിലക്കേ ർപ്പെടുത്തിയത്.ഒരു മാസംമുമ്പ്‌ ജില്ലയിലെ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ നടപടിയായെ ങ്കിലും കൊളുക്കുമലയിൽ മാത്രം സഞ്ചാരികൾക്ക്‌ പ്രവേശനമുണ്ടായി രുന്നില്ല. ഇടുക്കി ജില്ലയിലെ ദേവികുളം, സൂര്യനെല്ലിയിൽനിന്ന്‌ 12 കിലോമീ റ്ററോളം ദുർഘടപാത താണ്ടിയാണ് കൊളുക്കുമലയിൽ എത്തുന്നത്. ജീപ്പ് മാത്രമാണ് ഈ വഴിയിലൂടെ പോവുക. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി യതോടെ സർവീസ് നടത്തിയിരുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാർ ജോലി യും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടി ലായിരുന്നു. കൊളുക്കുമലയിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവർമാരും വ്യാപാരികളും ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. വിവിധ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ ദേവികുളം ആർഡിഒ ഓഫീസിലെത്തി സബ് കലക്ടറെ നേരിൽകണ്ട് പരാതി നൽകി. തുടർന്നാണ് കൊളുക്കുമലയിൽ സന്ദർശകർക്ക് പ്രവേശനാനുമതി ലഭിച്ചത്.കർശന നിയന്ത്രണങ്ങളോ ടെയാണ് കൊളുക്കുമലയിൽ സന്ദർശകരെ അനുവദിച്ചിട്ടുള്ളത്.

ഒരു വാഹനത്തിൽ അഞ്ചുപേർ മാത്രമേ പാടുള്ളൂ. എല്ലാവരും മാസ്‌ക്‌ ധരിക്കണം. വാഹനത്തിലും യാത്രക്കാരുടെ കൈവശവും സാനിറ്റെെസർ നിർബന്ധമാണ്. സൂര്യോദയ കാഴ്ചയ്‌ക്ക് കേരളത്തിൽ പ്രശസ്തമായ പത്തു സ്ഥലങ്ങളിൽ ആദ്യസ്ഥാനമാണ് കൊളുക്കുമലയ്‌ ക്കുള്ളത്.എട്ട്‌ മാസത്തിനുശേഷം ഇവിടെ സന്ദർശകരെ അനുവദിച്ചപ്പോ ൾ ആദ്യമായി കൊളുക്കുമലയിൽ സൂര്യോദയം കണ്ടത് നടിയും നിർമാതാ വുമായ സാന്ദ്ര തോമസും കുടുംബവു മാണ്. ഭർത്താവ് വിൽസൺ തോമസ്, മക്കളായ ഉമ്മിണിതങ്ക, ഉമ്മുക്കുൽസു എന്നിവരും സാന്ദ്രയോടൊപ്പമുണ്ടാ യിരുന്നു. വെസ്റ്റേൺ ഘട്ട് ടൂറിസം പ്ര മോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രൊമോട്ടർ അഡ്വ. ആശിഷ് വർ ഗീസാണ് സാന്ദ്രയെയും കുടുംബത്തെ യും കൊളുക്കുമലയിൽ എത്തിക്കുന്ന തിന്സൗകര്യമൊരുക്കിയത്.കൊളുക്കുമലയിലെ തങ്ക സൂര്യോദയവും, മനോഹാരിതയും കണ്ട സന്തോഷത്തി ലാണ് സാന്ദ്രയും കുടുംബവും.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →