ഏബിൾ.സി.അലക്സ്
2016 ഏപ്രിലിൽ കേരള മനസാക്ഷിയെ നടുക്കിയ ആരും കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ ജിഷ വധം.കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ഠിച്ച് ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ പ്രതി അമീറുൽ ഇസ്ലാം മിനെ 2016 ജൂൺ 14 നു കേരള – തമിഴ് നാട് അതിർത്തിയിൽ നിന്നാണ് പോലീസ് പിടികൂടുന്നത്. പ്രതി അമീറുൽ ഇസ്ലാം മിനു വധ ശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. തീർത്തും നിർദ്ധന കുടുംബം ആയിരുന്നു ജിഷയുടേത്. ജിഷയുടെ സഹോദരിക്ക് സർക്കാർ ജോലിയും നൽകി. കൂടാതെ സർക്കാറിന്റെ ധന സഹായത്തിനു പുറമെ മറ്റു പല സന്നദ്ധ സംഘടനകളുടെ സഹായം ഒക്കെ ആയി ലക്ഷങ്ങളുടെ സാമ്പത്തിക സഹായം വേറെ . എന്നാൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നു. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില്‍ ഇങ്ങനെയാണ്…
ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് എന്റെ കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ പോയിരുന്നു കളക്ടർ രാജൻ പണിക്കർ സാർ പോയതിനുശേഷം(രാജ മാണിക്യതിനെ ആയിരിക്കും ഉദ്ദേശിച്ചത് ) പുതിയ കലക്ടർ പല പ്രാവശ്യം മൂന്നുലക്ഷം രൂപ പലതവണയായട്ടാണ് എനിക്ക് തന്നത്. ഒരു പ്രാവശ്യം സുഖമില്ലാതെ ചികിത്സയ്ക്ക് വേണ്ടിയാണ് തന്നത്.പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങൾ ഒന്നും മാറിയില്ല കൈക്ക് ഒരു ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ആ ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാൻ ഞാൻ പോയിരുന്നു. പോയപ്പോൾ അവിടെ ഉള്ളവർ എന്നെ കളക്ടറെ കാണിച്ചില്ല. ഞാൻ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള ഒരു മേടം ഞാൻ എപ്പോൾ ചെന്നാലും എന്നെ നിഷേധിച്ച് കളിയാക്കുന്ന രീതിയിൽ ആണ് പെരുമാറാറുള്ളത്. ഇതൊക്കെ കളക്ടർ അറിയുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാൻ പാടില്ല. ഇവർ കള്ളത്തരങ്ങൾ നടത്തി കൂട്ടുന്നതാണോ എന്നോ എനിക്കറിയില്ല. പുറമേ കോടികൾ വന്നു എന്നാണ് പറയുന്നത്. തെറ്റ് ചെയ്യാതെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളുടെ മേൽ ചീത്തപ്പേരുണ്ടാക്കുന്നു, ഇപ്പോഴത്തെ ചില നേതാക്കന്മാരുടെ ആളുകൾ. എന്റെ കൊച്ചിനെ കൊന്നിട്ട് ഇത്രയും നാളായി എന്തുകൊണ്ട് ഇതുവരെ എന്റെ കൊച്ചിനെ കൊന്ന പ്രതികളെ ശിക്ഷിച്ചില്ല അമീർ ഇസ്ലാമിനെ പിടിച്ച് 20 ദിവസത്തിനുള്ളിൽ ശിക്ഷ നൽകുമെന്ന് പറഞ്ഞിരുന്നു ഇതുവരെയും ശിക്ഷിച്ചിട്ടില്ല.അതുപോലെ അമീര്‍ ഇസ്ലാമിന്റെ കൂടെ എത്ര കൂട്ടാളികള്‍ ഉണ്ടായിട്ടുണ്ട് എന്റെ കൊച്ചിനെ കൊല്ലാന്‍ അവരെ പോലും ഇതുവരെയും ശിക്ഷിച്ചിട്ടില്ല. എന്റെ മകള്‍ മരിച്ചപ്പോള്‍ അവളുടെ കയ്യില്‍ ഒരു തലമുടിയും ഒരു വിരലടയാളവും ഉണ്ടായിരുന്നു ഈ രേഖകളൊന്നും ഇരുവരെയും തെളിയിച്ചിട്ടില്ല.മൂത്ത മോള്‍ ആണെങ്കില്‍ എന്നെ അന്വേഷിക്കുകയോ നോക്കുകയോ ഒന്നുമില്ല. ഇപ്പോള്‍ ഉള്ള നേതാക്കന്മാര്‍ ഞാന്‍ എങ്ങനെ ജീവിക്കുന്നു എന്തു ചെയ്യുന്നു എന്നുപോലും അന്വേഷിക്കാറില്ല. എന്റെ മകള്‍ മരിച്ചപ്പോള്‍ വന്നതാണ് അതല്ലാതെ ഇതുവരെയും വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഞാനാണെങ്കില്‍ എനിക്ക് പറ്റുന്ന രീതിയില്‍ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ്. ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല. ജനങ്ങള്‍ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം.കോടികള്‍ ഉണ്ട്, രാജേശ്വരി കോടീശ്വരി ആണ് എന്നൊക്കെയാണ് പുറത്ത് എല്ലാവരും പറയുന്നത് അപ്പോള്‍ എനിക്ക് എത്ര കോടി പണം വന്നിട്ടുണ്ടോ ആ പണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം. ഇപ്പോള്‍ എന്റെ പെന്‍ഷന്‍ നിഷേധിച്ചിരിക്കുകയാണ്.അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പൈസയാണ് ഞാന്‍ ചോദിക്കുന്നത്.ആ പൈസയില്‍ നിന്ന് ഓണമായിട്ട് കൂടി എനിക്ക് കുറച്ചു പൈസ തന്നിട്ടില്ല. പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെന്‍ഷന്‍ തുക എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന്. അതറിഞ്ഞ്.ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച് കൊണ്ട് ഞാന്‍ താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ്.ജനങ്ങള്‍ തന്ന പണത്തില്‍ നിന്നാണ് ഞാന്‍ ചോദിക്കുന്നത്. വേറെ ഏതു നേതാക്കന്മാരുടെ കയ്യില്‍ നിന്നും ഞാന്‍ കാശ് ചോദിക്കുന്നില്ല. ഇതിനു മുന്‍പും പാര്‍ട്ടിക്കാര്‍ 15 ലക്ഷം രൂപ ബാങ്കില്‍ ഇട്ടിട്ട് ഞാന്‍ കാശ് ചോദിച്ചു കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കാര്‍ പറഞ്ഞത്.ആ പണം തിരിച്ച് പാര്‍ട്ടിക്കാര്‍ക്ക് തന്നെ വേണം, ആ പണം നിങ്ങള്‍ക്ക് തരാന്‍ ഉള്ളതല്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് ലഹള ഉണ്ടാക്കി. അങ്ങനെ ഒരു വിധത്തില്‍ ഞാന്‍ ആ പണം വാങ്ങിച്ച് എടുത്തു എന്റെ വീടു പണിതപ്പോള്‍ ഉണ്ടായ കടങ്ങള്‍ ഒക്കെ ആ പണംകൊണ്ട് വീട്ടി. ഇപ്പോള്‍ ശരിക്കും പറഞ്ഞുകഴിഞ്ഞാല്‍ പത്തു പൈസക്ക് പോലും നിവര്‍ത്തിയില്ല.എന്റെ പണം എനിക്ക് കിട്ടണം അത് നേതാക്കന്മാരുടെയും കാശ് അല്ല പൊതുജനങ്ങളുടെ പണമാണ് ആ പണം എനിക്ക് കിട്ടാതെ പറ്റില്ല കാരണം എനിക്ക് ജീവിക്കാൻ വേറെ നിവർത്തി ഒന്നുമില്ല എനിക്ക് സുഖമില്ല ഞാൻ കുറെ നാളായി പെരുമ്പാവൂരിലെ പലരോടും ഒക്കെ കടം വാങ്ങിയാണ് ജീവിക്കുന്നത്. പല ഹോട്ടലുകളിലും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്. എന്റെ മൂത്ത മോൾ എന്നെ നോക്കൂക പോലുമില്ല എന്നെ നോക്കിക്കൊണ്ടിരുന്നത് എന്റെ ജിഷ മോളായിരുന്നു . നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് നിങ്ങളുടെ ആരുടെയും സഹായം തേടേണ്ടി വരില്ലായിരുന്നു. എനിക്ക് ഉണ്ട് എന്ന് പറഞ്ഞ പെൻഷനും ഇപ്പോൾ ലഭിക്കുന്നില്ല.എന്റെ ചികിത്സയുടെ ഭാഗമായി ഒരു ഇഞ്ചക്ഷന് ആയിരം രൂപയാണ് വില. ഒരു നേരത്തെ ഇഞ്ചക്ഷൻ എടുക്കാൻ വേണ്ടി ഞാൻ ആരോട് പണം വാങ്ങിക്കും. പെരുമ്പാവൂർ ഉള്ള എല്ലാ കടകളിലും ഹോട്ടലുകളിലും മെഡിക്കൽ ഷോപ്പുകളിലും ഞാൻ കടം ചോദിച്ചു കഴിഞ്ഞു. ഞാനിപ്പോൾ കടത്തിൽ മുങ്ങി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ തന്ന പണം എനിക്ക് കിട്ടണം എന്റെ പെൻഷൻ പണവും എനിക്ക് കിട്ടണം. ഇങ്ങനെയായിരുന്നു രാജേശ്വരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.