Type to search

കൊല്ലം പീഡനം; പരാതിക്കാരി ഗവര്‍ണറെ സമീപിച്ചേക്കും

Kerala

കുണ്ടറ പീഡനക്കേസിലെ പരാതിക്കാരി മന്ത്രി എ.കെ ശശിന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഗവര്‍ണറെ സമീപിച്ചേക്കും. പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുക. അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.

പൊലീസിന് നല്‍കിയ മൊഴിയില്‍ മന്ത്രി എ കെ ശശിന്ദ്രന്‍റെ പേര് പ്രതിപാദിച്ചതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും പരാതി നല്‍കാന്‍ യുവതി ഒരുങ്ങുന്നത്. പീഡന പരാതി ഒത്തു തീര്‍പ്പാക്കാനും ഒപ്പം കേസിനെ സ്വാധീനിക്കാനും മന്ത്രി ഇടപെട്ടു എന്ന് കാണിച്ചാണ് പരാതി. മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടും. കൃത്യമായി ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചത്. ഇമെയില്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ ആയിരിക്കും ഗവര്‍ണര്‍ക്ക് പരാതി നല്‍കുക. അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. മന്ത്രിയുടെ പേര് മൊഴിയില്‍ പ്രതിപാദിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളുടെ കാര്യത്തില്‍ പോലിസും നിയമോപദേശം തേടിയിട്ടുണ്ട്. സംഭവം നടന്ന ഹോട്ടലിലേയും സമീപ സ്ഥാപനങ്ങളിലേയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നത്തില്‍ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയ പരിരക്ഷയാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് ആരോപണം. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.