കൊച്ചി >>>കോവിഡ് പ്രതിസന്ധി മൂലം വിദ്യാർത്ഥികൾ പഠനത്തിനായി സ്കൂളുകളിലും, കോളേജുകളിലും വരാതായപ്പോൾ ജീവിതം കട്ടപുറത്തായ ഒരു വിഭാഗമാണ് സ്കൂൾ, കോളേജ് ബസ് ഡ്രൈവർമാർ. വിദ്യാർത്ഥികൾ സ്കൂളിലും, കോളേജിലും എത്തി റെഗുലർ പഠനം ആരംഭിക്കുന്ന കാലം അനിശ്ചിതമായി നീളുബോൾ ജിവിതം തള്ളിനീക്കാൻ പെട പാടുപെടുകയാണ് ഈ ബസ് ഡ്രൈവർമാർ.മാർച്ചിലായിരുന്നു അവസാന ബസിൻ്റ ഓട്ടം.പിന്നീടുള്ള മാസങ്ങൾ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ പലരും പല തൊഴിലിടങ്ങളിലേക്ക് ചേക്കേറി.ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഓടിയും, മത്സ്യ വ്യാപാരവും, പച്ചക്കറികച്ചവടം എന്നിവ നടത്തിയും മാസ്ക് വിറ്റുമൊക്കെയാണ് ഇവരിൽ പലരും അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തി കൊണ്ടിരിക്കുന്നത് .എറ ണാകുളം ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലുള്ള സ്കൂളുകളിലും, കോളേജ്കളിലുമായി
നൂറുകണക്കിന് ഡ്രൈവർമാരാണുള്ളത്. പ്രവൃത്തി ദിനങ്ങളിൽ നാല് ട്രിപ്പ് ഓട്ടമുള്ളതിനാൽ പലരും മറ്റു ജോലികൾ നോക്കിയിരുന്നില്ല. വീടിന് സമീപത്തെ സ്കൂളുകളിൽ ജോലിയുള്ളവർ ഇടനേരങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കാനും, അടുത്തുള്ള കടകളിൽ സെയിൽസ് മാനായും ജോലിക്കു പോയിരുന്നു. വേനലവധിക്കാലത്ത് വിരലിലെണ്ണാവുന്ന സ്കൂളുകളും, കോളേജ്കളും മാത്രമാണ് ഡ്രൈവർമാർക്ക് ശബളം നൽകിയിരുന്നത്. കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങളിൽ എത്തിയുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് ലോക്ക് വീണതോടെ ഭൂരിഭാഗം കലാലയങ്ങളും ഡ്രൈവർമാരെ കൈയോഴി ഞ്ഞ അവസ്ഥയാണ്. അതുപോലെ സ്കൂൾ ബസിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന ആയമാരുടെ അവസ്ഥയും വളരെ പരിതാപകരമാണ്. കുട്ടികളെത്താത്ത കാലത്തോളംഡ്രൈവർ വർമാർക്കും ആയ വാർക്കും പ്രതിസന്ധി ഒഴിയാതെ, ഇവരുടെ ജീവിതം കട്ടപ്പുറത്തു തന്നെ.