കൊറോണക്കാലത്ത് സാന്ത്വന മേകാൻ പ്രവർ ത്തനനിരതരായി ജയ് ഭാരത് കോ ളജിലെ സോ ഷ്യൽ വർക്ക് വിദ്യാര്‍ത്ഥികള്‍

പി.എ. സോമൻ -

പെരുമ്പാവൂർ>>>പെരുമ്പാവൂർ ജയ് ഭാരത് കോളേജിലെ എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികള്‍ കൊറോണ വർദ്ധിച്ചു വരുന്ന ഈയൊരു സാഹചര്യത്തിലും സ്വമേധയാ സന്നദ്ധ പ്രവർത്തനത്തി നായി കേരളത്തിലെ പല ജില്ലകളിലാ യി അവരുടെ സജീവ പങ്കാളിത്തം ഉറ പ്പു വരുത്തുന്നു.

ഇതിന്റെ ഭാഗമായി കാലടി, കൊരട്ടി, വള്ളത്തോൾ, ചേരാനല്ലൂർ, വടക്കേക്ക ര, ചോറ്റാനിക്കര, നെന്മണിക്കര, കു ത്തിയതോട് പഞ്ചായത്തുകളിലും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലും പാലാരിവട്ടം പോലീസിന്റെയും ഐഎം എ യുടെയും നന്മ സഹായ സഹകരണ സംഘത്തിന്റെ യും നേതൃത്വത്തിൽ നടക്കുന്ന എല്ലാ കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിലും റിനൈ മെഡിസി റ്റിയിലും അമ്പലമുകൾ ബിപിസിഎൽ ആശുപത്രിയിലും വിദ്യാര്‍ത്ഥികള്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കമ്മ്യൂണിറ്റി കിച്ചൻ, വാർ റും, ടെലി കൗ ൺസിലിങ്, കോവിഡ് ഹെൽപ്പ് ഡെ സ്ക് എന്നിവിടങ്ങളിലും ഒപ്പം തന്നെ കോവിഡ് രോഗി കൾക്ക് ഭക്ഷണവും മരുന്നുകളും എത്തിച്ചു കൊടുക്കുന്ന തിലും കൊവിഡ് കാലത്ത് ശ്രദ്ധിക്കേ ണ്ട കാര്യങ്ങളെ പറ്റിയും ഇനിവരുന്ന മഴക്കാല പ്രതിരോധ- മാർഗ്ഗ നിർദ്ദേശ ങ്ങൾ അടങ്ങിയ ബോധവൽക്കരണ ക്ലാസ്സുകളിലും വിദ്യാര്‍ത്ഥികള്‍ അവരു ടെ സാന്നിധ്യം ഉറ പ്പു വരുത്തുന്നു.

പോലീസിന്റെ നേതൃത്വത്തി ൽ നടക്കുന്ന വാഹനപരി ശോധനയിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരി ക്കുന്നതിലുമുളള വിദ്യാര്‍ ത്ഥികളുടെ പ്രവർ ത്തനങ്ങൾ എടുത്തു പറയേണ്ടതാണ്.

ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരി ക്കുന്ന ഈയൊരു അവസരത്തിലും റാപ്പിഡ് റെസ്പോൺസ് ടീമുമായി സഹകരിച്ചുകൊണ്ട് സോഷ്യൽ വർക്ക് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പ്രവർത്തന ങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കിലയുടെ സഹകരണത്തോടെ ടെലി കൗൺസിലിങ്ങിൽ ട്രെയിനിങ്ങ് നേടിയ വിദ്യാർത്ഥികൾ ആരോഗ്യപ്രവർത്ത കരുമായി ചേർന്ന് കൊറോണ ബാധിത രുടെയും അവരുടെ കുടുംബത്തിന്റെ യും ശാരീരികവും മാനസികവും സാമൂ ഹികവുമായ പ്രശ്നങ്ങൾ വിലയിരു ത്തുകയും അതിനനുസൃതമായി ആവ ശ്യമായ ഇടപെടലുകൾ നടത്തുന്നതി ൽ ഊർജ്ജസ്വലരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.