കൊമ്പനാട് വില്ലേജ് ഓഫീസ റെ മാറ്റണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്ര സ്

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കൊമ്പനാട് വില്ലേജ് ഓഫീസിൽ എത്തുന്ന സാധാരണക്കാ രായ ജനങ്ങളോടുള്ള വില്ലേജ് ഓഫീസ റുടെ മോശം പ്രതികരണത്തെ തുടർന്ന് അടിയന്തിരമായി വില്ലേജ് ഓഫീസറെ മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്‌ വേ ങ്ങൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

കൊമ്പനാട് വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി വന്നു പോകുന്ന സാധാരണക്കാരായ ജന ങ്ങൾ കഴിഞ്ഞ മൂന്ന് മാസക്കാലമായി ചുമതലയിലിരിക്കുന്ന വില്ലേജ് ഓഫീ സറിൽ നിന്നും നേരിടുന്ന അപമാനക രമായ അവസ്ഥ ക്കെതിരെ യൂത്ത് കോൺഗ്രസ്‌ എറ ണാകുളം ജില്ല കള ക്ടർക്ക് പരാതി നൽകി.

ഓൺലൈനായി അപേക്ഷകൾ നൽ കി ആഴ്ചകളായിട്ടും വിവിധ മുടന്തൻ ന്യായങ്ങൾ നിരത്തി തൊണ്ണൂറ് ശതമാ നം അപേക്ഷകളും തടഞ്ഞുവെച്ചിരി ക്കുകയാണ്. ടി അപേക്ഷകളുടെ തൽ സ്ഥിതി അറിയുന്നതിന് നേരിട്ടെത്തുന്ന വരോടും ഫോണിൽ വിളിക്കുന്നവരോ ടും അക്രമസക്തമാവുകയും അസഭ്യ ഭാഷകൾ ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്.

വായോധികരായ അപേക്ഷകരോടു പോലും ഒരു മര്യാദയും കാണിക്കാതെ അവരെ ആക്രമിക്കാൻ മുതിരുന്ന ഒരു വില്ലേജ് ഓഫീസറാണ് നിലവിൽ കൊ മ്പനാട് വില്ലേജ് ഓഫീസിൽ ഉള്ളത്.
ജനപ്രതിനിധികളോടും ഇദ്ദേഹത്തിന്റെ സമീപനം വ്യത്യസ്തമല്ല. അപേക്ഷയു ടെ തൽസ്ഥിതി അറിയാൻ ചെന്ന ജന പ്രതിനിധിയെ കസേരയെടുത്ത് അടി ക്കാൻ ഒരുമ്പെട്ട സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

കൊമ്പനാട് അക്ഷയ സംരംഭകയെ ഫോണിലൂടെയും നേരിട്ടെത്തിയും മാ ന്യമല്ലാത്ത ഭാഷയിൽ സംസാരിക്കുക യും അക്ഷയ സെന്റർ അടച്ചുപൂട്ടിക്കു മെന്നും ഭീഷണിപ്പെടുത്തുന്നത് പതിവാ ണ്.

എപ്പോഴും മദ്യലഹരിയിൽ ആയിരി ക്കും.ഇത്തരം സ്വഭാവ വൈകല്യമുള്ള വില്ലേജ് ഓഫീസറെ കൊമ്പനാട് വില്ലേ ജിന്റെ ചുമതലയിൽ നിന്നും അടിയന്തി രമായി നീക്കം ചെയ്ത് പുതിയ വില്ലജ് ഓഫീസറെ നിയമിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ വേങ്ങൂർ മണ്ഡലം കമ്മി റ്റി ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →