കൊമ്പനാട് മുതൽ പാണിയേലി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്തിൽ ഒപ്പ് ശേഖരണം നടത്തി എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ബഹുമാനപെട്ട പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിന് കൈമാറി

Avatar -

പെരുമ്പാവൂർ>>> വര്ഷങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന കീഴില്ലം പാണിയേലി പോര് റോഡിന്റെ ഭാഗമായ ജില്ലയിലെ തന്നെ പ്രധാനപെട്ട ഇക്കോ ടൂറിസം സെന്റർ കൂടിയായ പാണിയേലി പൊരിലേക്കുള്ള കൊമ്പനാട് മുതൽ പാണിയേലി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനപ്രതിനിധികളുടെയും പൊതുമരാമത്തു ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഉണ്ടാവാത്തതുകൊണ്ട് അടിയന്തിരമായി ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്തിൽ ഒപ്പ് ശേഖരണം നടത്തി എഴുതി തയ്യാറാക്കിയ നിവേദനം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി യുടെ സാന്നിധ്യത്തിൽ ബഹുമാനപെട്ട പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിന് കൈമാറി

Avatar