Type to search

കൊമ്പനാട് ടെലഫോൺ എക്സ്ചേഞ്ച് രണ്ട് മാസമായി പൂട്ടി കിടക്കുന്ന അവസ്ഥയിൽ

Kerala News

പെരുമ്പാവൂർ>>> കൊമ്പനാട് ടെല ഫോൺ എക്സ്ചേഞ്ച് രണ്ട് മാസമാ യി പൂട്ടി കിടക്കുന്ന അവസ്ഥയിലാണ്. സ്വകാര്യ മൊബൈൽ കമ്പനികളുടെ നെറ്റ്‌വർക്ക് കവറേജ് കുറവുള്ള വേ ങ്ങൂർ പോലെയുള്ള മലയോര ഗ്രാമങ്ങ ളിൽ വൻ പ്രതിസന്ധി ഇത് മൂലം നേരി ടുന്നു.

കോവിഡ് മഹാമാരി മൂലം വിദ്യാ ഭ്യാസം ഓൺലൈൻ ആയി നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളുടെ പ്ര ധാന ആശ്രയം ബി.എസ്.എൻ.എൽ ബ്രോഡ് ബാൻഡ് നെറ്റ്‌വർക്ക് ആണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ബി.എസ്.എൻ.എൽ നെറ്റ് വർക്ക്‌ ഉപ യോഗിക്കുന്നവർക്ക് ഇപ്പോൾ സിഗ്ന ലുകൾ ദുർബലമായിട്ടേ കിട്ടുന്നുള്ളു. ജനങ്ങൾക്ക് പരാതി പറയാനുള്ള സാ ഹചര്യം പോലും നിലവിലില്ല.

കൊമ്പനാട് ടെലഫോൺ എക്സ്ചേ ഞ്ചിൽ പരാതിയുമായി എത്തുന്നവർ രണ്ട് മാസമായി അടഞ്ഞ് കിടക്കുന്ന വിവരം അറിഞ്ഞ് പെരുമ്പാവൂർ ഹെഡ് ഓഫീസിൽ വിളിക്കുമ്പോൾ കൊമ്പനാ ട് തുറക്കുമ്പോൾ പരാതികൾ രജിസ്റ്റർ ചെയ്യാനാണ് മറുപടി ലഭിക്കുക. മുൻ കാലങ്ങളിൽ മികച്ച സേവനം നൽകി യിരുന്ന എക്സ്ചേഞ്ചിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. കൃത്യമായ പരാതി പരിഹാരങ്ങളോ സേവനങ്ങളോ ഒന്നും ലഭിക്കുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുവാ ൻ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ റിജു കുര്യൻ പെരു മ്പാവൂർ ഡിവിഷണൽ എഞ്ചിനീയർക്ക് പരാതി അയച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.