Type to search

കൊടകര കേസ്: പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ല, സത്യം പുറത്തുവരണം- ഹൈക്കോടതി

Kerala

കൊച്ചി>>> കൊടകര കള്ളപ്പണകവര്‍ച്ചാ കേസില്‍ പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ലെന്ന് ഹൈക്കോടതി. പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല. സത്യം പുറത്തുവരണമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.

കേസില്‍ നിഗൂഢതകള്‍ പുറത്തുവരണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി പരാമര്‍ശിച്ചു .

മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് സംഭവമെന്നും കോടതി സംശയിക്കുന്നു. പരാതിയില്‍ പറയുന്നത് 25 ലക്ഷം കവര്‍ന്നെന്നാണ്. പൊലീസ് കണ്ടെത്തിയത് 3.5 കോടിയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അവസാനിച്ചു.

അതേസമയം ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.