കൊടകര കള്ളപ്പണക്കേസ്: ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു

സ്വന്തം ലേഖകൻ -

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കള്ളപ്പണക്കേസിലെ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു. കൊടകര കളളപ്പണത്തിന്റെ ഉറവിടം ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. ഇ ഡിക്ക് നിലപാടറിയിക്കാന്‍ നേരത്തെ പത്ത് ദിവസം നല്‍കിയിരുന്നു.

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കേസ് ഇ ഡി അന്വേഷിക്കുന്നില്ലന്നും നിരവധി തവണ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സമഗ്ര അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →