കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: ബോട്ട് ജെട്ടി നിര്‍മാണത്തിനെതിരെ ഹരജി

web-desk -

കൊച്ചി>>> കൊച്ചി വാട്ടര്‍ മെട്രോക്കെതിരെ പൊതുതാല്‍പര്യ ഹരജി.വാട്ടര്‍ മെട്രോയ്ക്കായി ഹൈക്കോടതി ജങ്ഷനു സമീപം ബോട്ട് ജട്ടി നിര്‍മിക്കുന്നതിന് എതിരെയാണ് കെ ജി പ്രതാപ സിംഹന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ബോട്ടു ജെട്ടിക്കായി മാത്രമാണു തീരദേശ പരിപാലന നിയമത്തില്‍ ഇളവനുവദിച്ചിട്ടുള്ളു എന്നിരിക്കെ ഇതിന്റെ മറവില്‍ കായലില്‍ കെട്ടിട സമുച്ചയം പണി തീര്‍ക്കുന്നു എന്നാണ് ഹരജിയിലെ ആരോപണം.വേമ്ബനാടു കായലിന്റെ തനതായ നീരൊഴുക്കു തടസ്സപ്പെടുത്തുന്നതാണ് നിര്‍മ്മാണ പ്രവൃത്തി എന്നും പരിസ്ഥിതിക്കു ദോഷമായ നിര്‍മാണം തടയണമെന്നും കെ ജി പ്രതാപ സിംഹന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പിന്നീട് കോടതി പരിഗണിക്കും.