കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ഒന്നാം റാങ്ക് നേടി യ സീതാലക്ഷ് മിയെ അനുമോ ദിച്ചു

web-desk -

കോതമംഗലം>>>ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കേരള മീഡിയ അക്കാദമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃക്കാരിയൂർ കുടിയിൽ രാജശേഖരന്റെയും സുമയുടെയും മകളായ സീതാലക്ഷ്മിയെ അനുമോദിച്ചു.ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ ഉപഹാരം ആൻ്റണി ജോൺ എം എൽ എ സീതാലക്ഷ്മിയുടെ വീട്ടിലെത്തി  കൈമാറി.ചടങ്ങിൽ  ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി ജയകുമാർ,മേഖലാ സെക്രട്ടറി കെ എൻ ശ്രീജിത്ത്,മേഖല വൈസ് പ്രസിഡൻ്റ് സൂരജ് സി സോമൻ,തെക്കേക്കര യൂണിറ്റ് സെക്രട്ടറി വിഷ്ണു സന്തോഷ്,രവീന്ദ്രൻ നായർ കുടിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.