കേരളപിറവി ദിനത്തിൽ സാംസ്‌കാരിക കേരളത്തിന്‌ അഭിമാനമായ കലാകാരൻമാരെ ആദരിച്ച് യൂത്ത് കോൺഗ്രസ്‌ തൃക്കാരിയൂർ മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>നവംബർ 1 കേരള പിറവി ദിനത്തിൽ സാംസ്‌കാരിക കേരളത്തിന്‌ അഭിമാനമായ കലാകാരന്മാരെ യൂത്ത് കോൺഗ്രസ്‌ തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ക്ഷേത്ര കലയായ തീയാട്ട് കലയിൽ ഫോക്ക്ലോർ അവാർഡ്,ഫോക്ക്ലോർ ഫെലോഷിപ്പ് പുഷ്പശ്രീ അവാർഡ്, കലാരക്നം അവാർഡ് എന്നിവ നേടിയ സുബ്രഹ്മണ്യ ശർമക്കും, പ്രശസ്ത കർണാട്ടിക്ക് സംഗീതയക്ഞയും അധ്യാപകയുമായ ഗാനഭൂഷണം തൃക്കാരിയൂർ ലളിതടീച്ചറെയുമാണ് ആദരിച്ചത്.ചടങ്ങിന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിജിത്ത് വിജയൻ അധ്യക്ഷത വഹിച്ചു, ചന്ദ്രലേഖ ശശിധരൻ, സജീവ് സൗപർണിക,പി പി തങ്കപ്പൻ,സരസ പൗലോസ് എന്നിവർ കലാകാരന്മാരെ പൊന്നാട അണിയിച്ചുആദരിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം എം പ്രവീൺ,സുരേഷ് ആലപ്പാട്ട്,ശശിധരൻ, ഗോപിനാഥൻ നായർ,അനിൽ മാത്യു, പൗലോസ് കാക്കനാട്ട്, മുരളി,ജെയിൻ അമ്മപറമ്പിൽ,രാഹുൽ പലേക്കുന്നേൽ,ശിവദാസൻ നായർ,ധനുശാന്ത് ബാബു,സുജിത് ദാസ്, ഉല്ലാസ്, ഹരിശാന്ത്,ആദിത്യൻ, അനന്ദു കുഞ്ഞുമോൻ, ശരത് ബാബു,അഭിനവ് ബിനു,അമ്പാടി,എന്നിവർ സംസാരിച്ചു..

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *