കേരളത്തിൽ പ്രാദേശിക ലോക് ഡൗൺ വേണ്ടിവരും; സൂചന നൽകി ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ -

കണ്ണൂർ >>>പ്രാദേശിക ലോക് ഡൗൺ സംസ്ഥാനത്ത് വേണ്ടിവ രുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രോഗ തീവ്രതയുള്ള പ്രദേശത്ത് ഇത്തരത്തിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നാണ് അവർ മുന്നറിയിപ്പ് നൽകിയത്. ആളുകളുടെ ജീവൻ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. 

മെഗാ വാക്‌സിനേഷൻ ക്യാമ്പിലൂടെ എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള ദൗത്യം കേരളം നിർവഹിക്കുമ്പോൾ വാക്‌സിൻ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രെട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 

നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്‍റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതൽ വാക്‌സിൻ ഡോസ് നൽകാൻ കേന്ദ്രം തയ്യാറാകണം. വാക്‌സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വാക്‌സിൻ കുറവായതിനാൽ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണ് ഉള്ളതെന്നും കോവിഡ് പടരാൻ തെരെഞ്ഞെടുപ്പ് കരണമായിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →