കേരളത്തിൽ ഇന്ന് 4538 പേർക്ക് കോവിഡ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

തിരുവനന്തപുരം >>>സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
3347 പേർക്ക് രോഗമുക്തി
20 മരണം
3997 പേർക്ക് സമ്പർക്കത്തിലൂടെ
249 പേർക്ക് ഉറവിടം അറിയാതെ
67 പേർ ആരോഗ്യ പ്രവർത്തകർ
സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിൽ. 36,027 സാംപിൾ പരിശോധിച്ചു.
സംസ്ഥാനത്തു രോഗവ്യാപനം വർധിക്കുമെന്ന് ആശങ്കയുള്ളതായി മുഖ്യമന്ത്രി.
രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി.
വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും
നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും
മാസ്ക് കർശനമാക്കും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *